കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്യാൻ മാധ്യമങ്ങൾക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് എം. മെഹബൂബ്.
സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വത്തിലെ ഔചിത്യം മാധ്യമങ്ങൾ ചോദിച്ചതിനെ തുടർന്നാണ് ക്ഷുഭിതനായ മെഹബൂബ് മാധ്യമങ്ങൾക്ക് ഇതിനെ കുറിച്ച് ചോദിക്കാൻ എന്ത് അവകാശമാണ് ഉള്ളതെന്ന് മറുചോദ്യം ചോദിച്ചത്.
പാർട്ടിയും മുന്നണിയും തീരുമാനിച്ച കാര്യത്തെ ചോദ്യം ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് ഒരവകാശവും ഇല്ലെന്നും, കാരാട്ട് ഫൈസലെന്നല്ല കൊടുവള്ളിയിലെ എല്ലാ സ്ഥാനാർത്ഥികളും അനുയോജ്യരാണെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.






