സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കൈക്കരുത്തിന്റെ സ്വര്‍ണ്ണത്തിളക്കത്തില്‍ കരാട്ടേ ഗേള്‍സ്

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ കരാട്ടേ മത്സരയിനത്തില്‍ 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ 44 കി. ഗ്രാം വിഭാഗത്തില്‍ ഫിദ ഹാജത്തും 36 കി.ഗ്രാം വിഭാഗത്തില്‍ ഫെമിദ ഹാജത്തും കട്ടാമിയില്‍ (കരാട്ടേവേദി) ഇടിച്ചിട്ടത് സ്വര്‍ണ്ണം.

പ്ലസ് ടു വിദ്യാര്‍ഥിയായ ഫിദ ഹാജത്ത് തുടര്‍ച്ചയായി നാലാം തവണയാണ് സംസ്ഥാനതലത്തില്‍ സ്വര്‍ണ്ണത്തില്‍ മുത്തമിടുന്നത്. എതിരാളിക്ക് ഒരു സ്‌കോര്‍ പോലും നല്‍കാതെയുള്ള പ്രതിരോധത്തിലൂടെയാണ് ഫിദ വിജയം നേടിയത്.

2023 ദേശീയ സ്‌കൂള്‍ കായികമേളയിലെ വെങ്കല മെഡല്‍ ജേതാവും ഏറ്റവും പ്രായം കുറഞ്ഞ താരവുമായിരുന്നു ഫിദ. 2018 ല്‍ സര്‍ക്കാര്‍ കരാട്ടേയെ സ്‌കൂള്‍ കായികമേളയില്‍ ഉള്‍പ്പെടുത്തിയതു മുതല്‍ എല്ലാ സംസ്ഥാന കായിക മേളയിലും ഈ മിടുക്കി ആദ്യ സ്ഥാനത്ത് എത്തിയിരുന്നു.

കരാട്ടേയില്‍ മാത്രമല്ല കോഴിക്കോട് സംഘടിപ്പിച്ച 20-ാമത്  സംസ്ഥാന ഭാരോദ്വഹന മത്സരത്തിലും സബ് ജൂനിയര്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ ജേതാവു കൂടിയായിരുന്നു ഈ മിടുക്കി’
ഇത്താത്തയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫിദയ്‌ക്കൊപ്പം ഒമ്പതാംക്ലാസുകാരിയായ ഫെമിദയും കരാട്ടേയിലേക്ക് കടന്നുവന്നത്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ചാമ്പ്യനും 2023 ല്‍ ദേശീയതലത്തില്‍ വെള്ളിമെഡല്‍ ജേതാവുമാണ് ഈ താരം. 
അധ്യാപക ദമ്പതികളായ അനീഷിന്റെയും ജസ്‌നയുടെയും മക്കളാണ് ഈ മിന്നും താരങ്ങള്‍. കേരളത്തില്‍ നിന്നുള്ള കരാട്ടേ ടീമിന്റെ മാനേജര്‍മാര്‍ കൂടിയാണ് ഈ ദമ്പതികള്‍.

സഹോദരിമാര്‍ വീട്ടില്‍ വഴക്കുണ്ടാക്കുമ്പോള്‍ എങ്ങനെ എന്നു ചോദിച്ചാല്‍ രണ്ട് പേരും ബ്ലാക് ബെല്‍റ്റാണ്, കരാട്ടെ ഞങ്ങള്‍ക്ക് കുടുംബകാര്യവും അതിനാല്‍ ഇടികൂടുന്നത് അവരുടെ പരിശീലനമായി എടുക്കുമെന്നാണ് പുഞ്ചിരിയോടെ ഉമ്മ ജസ്‌ന പറയുന്നത്. ഫിദ ഗവ. ബോയ്‌സ് ആറ്റിങ്ങല്‍ സ്‌കൂളിലെയും ഫെമിദ ഗവ. എച്ച് എസ്. അവനവന്‍ചേരിയിലെയും വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ ഏഴുവര്‍ഷമായി മക്കള്‍ക്കൊപ്പം വിവിധ മത്സരങ്ങളില്‍ കൂടെ പോകുന്നവരാണ് ഇരുവരും. ഈ വര്‍ഷത്തെ മികച്ച സംഘാടനവും എല്ലാ മത്സരങ്ങള്‍ക്കും ഒരുക്കിയ സൗകര്യങ്ങളും ലഭിച്ച സ്വീകാര്യതയും വാക്കുകള്‍ക്കതീതമാണെന്ന്  അനീഷ് പറഞ്ഞു.

സ്വസ്തിയ ഫിറ്റ്‌നസ് സ്‌പെയിസിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ സമ്പത്തിന്റെയും പരിശീലകനായ അമലിന്റെയും കീഴിലാണ് ഫിദയും ഫെമിദയും പരിശീലനം നടത്തുന്നത്. അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ന്നു വരുന്ന ശിഷ്യരുടെ നേട്ടത്തെ ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് കോച്ച് സമ്പത്ത് പറഞ്ഞു.

Advertisement

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »

കോഴിക്കോട് വിൽപനക്കായി എത്തിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.

Read More »

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന

Read More »
Advertisement