കൊല്ലം: ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതിരുന്ന കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് എഡിജിപി പി. വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് അദ്ദേഹം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ അപ്രതീക്ഷിത പരിശോധന നടത്തി. എഡിജിപി എത്തിയപ്പോൾ സ്റ്റേഷൻ പരിസരം വൃത്തിഹീനമായ നിലയിലായിരുന്നു. ഇതുസംബന്ധിച്ചും അദ്ദേഹം പൊലീസുകാരോട് വിശദീകരണം തേടി.
പൊലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ‘മൈ പൊലീസ് സ്റ്റേഷൻ’. പദ്ധതിയെക്കുറിച്ച് എഡിജിപി ചോദിച്ച ചോദ്യങ്ങൾക്ക് സ്റ്റേഷനിലെ പൊലീസുകാർക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ഇതിൽ എഡിജിപി അതൃപ്തി രേഖപ്പെടുത്തി. മിന്നൽ പരിശോധനയ്ക്ക് ശേഷം


