സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആര്‍ത്തവ ശുചിത്വ ബോധവത്കരണവും,സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുക്കാട്ടുകര:മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്റെ അനുസ്മരണാര്‍ത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുക്കാട്ടുകരയില്‍ സമ്പൂര്‍ണ്ണ സാനിറ്ററി നാപ്കിന്‍ ഫ്രീ സോണ്‍ ആക്കുവാന്‍ ആര്‍ത്തവ ശുചിത്വ ബോധവത്ക്കരണ ക്യാമ്പ് ഇതള്‍ രണ്ടാം ഭാഗം സംഘടിപ്പിച്ചു.ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലക്ഷ്മി നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

കരുണം കൂട്ടായ്മ ചെയര്‍മാന്‍ ജെന്‍സന്‍ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.നിധിന്‍ ജോസ്, സന്തോഷ് മഞ്ഞില്ല, എന്‍.നന്ദകുമാര്‍, ഉഷ ഡേവിസ്, സ്മിത ബിജു എന്നിവര്‍ സംസാരിച്ചു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കരുണം കൂട്ടായ്മ സൗജന്യമായി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്ത് സാനിറ്ററി നാപ്കിന്‍ ഫ്രീ സോണ്‍ ആക്കുവാനുള്ള യജ്ഞം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.