സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരു കുട്ടിക്കായി തെരച്ചില്‍; കണ്ണൂരിലും രണ്ട് മുങ്ങിമരണം

കാസർഗോഡ് എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു, ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ് . എരഞ്ഞിപ്പുഴ സിദ്ദിഖിന്റെ മകൻ റിയാസ്, മാതൃസഹോദരനായ അഷ്‌റഫിന്റെ മകൻ യാസീൻ (13) എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു റിയാസ്. ഒഴുക്കില്‍പ്പെട്ട മജീദിന്റെ മകൻ സമദ് (13) എന്ന കുട്ടിക്കായാണ് തെരച്ചില്‍ തുടരുന്നത് . സഹോദരങ്ങളുടെ മക്കളാണ് മൂവരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയായിരുന്നു സംഭവം.


പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ റിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കുട്ടികളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ അലറിവിളിച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.തുടർന്നുള്ള തെരച്ചലിലാണ് റിയാസിനെയും യാസീനെയും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത് . കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നേരത്തെയും ഈ പ്രേദേശത്ത് അപകടം നടന്നിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാണാതായ കുട്ടിക്ക് വേണ്ടി നാട്ടുകാരും ഫയർഫോർസും തെരച്ചിൽ നടത്തുകയാണ് .കണ്ണൂരിലും സമാനസംഭവത്തില്‍ രണ്ടുപേർ പുഴയില്‍ മുങ്ങിമരിച്ചു. ഇന്ന് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടിയില്‍ കിളിയന്തറ പുഴയിലാണ് ഇവർ മുങ്ങിമരിച്ചത്. കണ്ണൂർ സ്വദേശികളായ ആല്‍ബിൻ (ഒൻപത്), വിൻസെന്റ് (42) എന്നിവരാണ് മരിച്ചത്. ആല്‍ബിൻ പുഴയില്‍ വീണപ്പോള്‍ വിൻസെന്റ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു.

Advertisement

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »
Advertisement