സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സൊസൈറ്റി തട്ടിപ്പ് : മുന്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തൃശൂർ കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ. മൂലേപ്പാട് സ്വദേശിയായും 67 കാരനുമായ സജിത്ത് ആണ് അറസ്റ്റിലായത്. ഇയാൾ രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. സജിത്ത് ഈ സംഘത്തിന്റെ മുൻ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൂടിയായിരുന്നു കൂടാതെ ഇയാൾ മുൻ യുഡിഎഫ് പഞ്ചായത്ത് മെമ്പർ കൂടിയായിരുന്നു . അതേസമയം നിരവധി പരാതിയായിരുന്നു ഇയാൾക്കെതിരെ ലഭിച്ചിരുന്നത്.

പരാതികളെ തുടർന്ന് ഇയാൾക്കെതിരെ കുന്നുംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ദീർഘനാൾ ഒളിവിലായിരുന്നു . ഈ പ്രദേശത്തെ തന്നെ ഒരു യുവതിയുടെ പരാതിയിലൂടെയാണ് സുജിത്തിന്റെ തട്ടിപ്പ് പുറം ലോകം അറിയുന്നത് . ബാങ്കിൽ സൂക്ഷിച്ചിരുന്ന 73 പാക്കറ്റുകളിലെ 775 ഗ്രാം സ്വര്‍ണ്ണം സജിത്ത് ബാങ്കില്‍ നിന്നും കടത്തി തിരിമറി ചെയ്‌തെന്നായിരുന്നു ഇവരുടെ പരാതി. പിന്നാലെ മറ്റൊരു സ്ത്രീയും പരാതിയുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ഒരു അങ്കണവാടി ടീച്ചറുടെ ഓണറേറിയം സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചും ഇയാൾ പറ്റിപ്പ് നടത്തിയിരുന്നു. ഇവരും ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു . പിന്നീട് സഹകാരികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്റ്റാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement