കവിൻ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിസ്സ്. സതീഷ് സംവിധാനം നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കിസ്സിന്റെ പുതിയ അപ്ഡേറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പുതിയ അപ്‍ഡേറ്റ്.
തമിഴിൽ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.
കവിൻ പേരില്ലാത്ത ഒരു യാചകനായിട്ടായിരുന്നു ചിത്രത്തില്‍ വേഷമിട്ടത് എന്നതും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കവിന്റെ പ്രകടനത്തെ നിരൂപകര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ നല്ല അഭിപ്രായമായിരുന്നില്ല സിനിമയ്‍ക്ക് തിയറ്റററുകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്ലഡി ബെഗ്ഗര്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രം സ്വീകാര്യതയുണ്ടായെന്നത് നടനില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.






