സിനിമയ്ക്കുളിലെ പ്രശ്നങ്ങൾ സമൂഹത്തിന് മുമ്പിൽ ഹാസ്യരൂപേണ തുറന്ന് കാട്ടിയ ചിത്രം “കെങ്കേമം”യൂട്യൂബിൽ റിലീസ് ചെയ്തു. , കലാകാരന്മാർക്കുവേണ്ടി ശബ്ദമുയർത്തിയ സിനിമ എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രം എത്തിയത് . അന്തരിച്ച സംവിധായകൻ സിദ്ദിഖും ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയുന്നുണ്ട്.
സലിം കുമാർ വ്യത്യസ്തമായ പെർഫോമൻസ് കാഴ്ചവച്ച ചിത്രത്തിൽ ലെവിൻ സൈമൺ, നോബി മാർക്കോസ്, ഭഗത് മാനുവേൽ, അബുസലിം അടങ്ങിയ വൻ താരനിരതന്നെ അഭിനയിച്ചിരുന്നു. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഷാഹ്മോൻ ബി പറേലിൽ ആണ് നിർവഹിച്ചിരുന്നത് . മലയാളം മൂവി ടി.വി യിൽ ചിത്രം റിലീസ് ചെയ്തു.






