സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വനം ഭേദഗതി ബിൽ: ‘കുഞ്ഞുമാണിയുടെ ഷോ’ വിലപ്പോയില്ല

നാട്ടിൽ പുതിയതായി എന്തെങ്കിലും നിയമങ്ങളും പരിഷ്കരണങ്ങളും വരുമ്പോൾ അതിനെപ്പറ്റി യാതൊന്നും പഠിക്കാതെ എടുത്തടിച്ചുള്ള ചില പ്രതികരണങ്ങൾ പിന്നീട് അസ്ഥാനത്തായിപ്പോയ പല സന്ദർഭങ്ങളും കേരള രാഷ്ട്രീയത്തിലുണ്ട്. അത്തരത്തിൽ അസ്ഥാനത്ത് ഒരു ഇടപെടൽ നടത്തി പരിഹസ്യനായിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചില ക്രൈസ്തവ സഭകൾ ആശങ്ക പ്രകടിപ്പിച്ചതോടെ ആയിരുന്നു കാടടച്ചുള്ള ജോസ് കെ മാണിയുടെയും കേരള കോൺഗ്രസിന്റെയും ഇടപെടൽ. സഭ മേലധികാരികളുടെ വിഷയത്തിലെ പ്രതികരണങ്ങൾക്ക് പിന്നാലെ ജോസ് കെ മാണിയും കൂട്ടരും എടുത്ത് ചാടുകയായിരുന്നു. മുൻപും ജോസ് കെ മാണിയും കേരള കോൺഗ്രസ് നേതാക്കളും ഇതുപോലെ എടുത്തുചാട്ടം നടത്തിയിരുന്നു.

നിലവിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കനത്ത തോൽവിയായിരുന്നു കേരള കോൺഗ്രസ് നേരിട്ടത്. ഈ തോൽവിയോടെയാണ് എന്തിലും ചാടിക്കയറി ഇടപെടാൻ കെ എം മാണിയും കൂട്ടരും തീരുമാനിച്ചത്. എന്നാൽ വനം ഭേദഗതി ബില്ലിലെ ഇടപെടൽ വിനയാകുകയാണ് ചെയ്തത്. ഒട്ടേറെ മികച്ച നിർദ്ദേശങ്ങൾ കൂടി ഉൾപ്പെട്ട ബില്ലിൽ ചർച്ച പോലും ആവശ്യപ്പെടാതെയായിരുന്നു കേരള കോൺഗ്രസിന്റെ എതിർപ്പ്. അനവസരത്തിലുള്ള ഇടപെടലിന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കണക്കിനുള്ള മറുപടിയാണ് കേരള കോൺഗ്രസിന് നൽകിയത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് കേരള കോണ്‍ഗ്രസ് വിവാദം സൃഷ്ടിക്കുന്നതെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി ഇക്കാര്യത്തില്‍ വേണ്ട ചര്‍ച്ച നടത്തിയിട്ടുണ്ടാവില്ലെന്നും മന്ത്രി തുറന്നടിച്ചു. വിമര്‍ശനത്തെക്കാളേറെ പരിഹാസം കൂടി ധ്വനിപ്പിക്കുന്നതായി.

മന്ത്രിസഭയില്‍ നിയമഭേദഗതിയെ സംബന്ധിച്ച് എതിരഭിപ്രായം പറയാത്ത റോഷി അഗസ്റ്റിനെ കേരളാ കോണ്‍ഗ്രസ് തള്ളുകയാണോയെന്ന ചോദ്യം ജോസ് കെ മാണിയേയും കൂട്ടരേയും കൂടുതൽ പ്രതിസന്ധിയിലാക്കി. കേരള കോണ്‍ഗ്രസ് വന നിയമഭേദഗതിയ കുറിച്ച് മുന്നണിയിലും മന്ത്രിസഭയിലും എന്ത് അഭിപ്രായമാണ് പറഞ്ഞതെന്ന ചോദ്യവും ഉയരുന്നുണ്ട്.വോട്ട് ബാങ്കിന്‍റെ അതൃപ്തി പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയത് അവരുടെ മുഖം കൂടുതൽ വികൃതമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുമായി ജോസ് കെ മാണി ചർച്ച നടത്തിയെങ്കിലും വിഷയം ആദ്യം പഠിച്ചിട്ട് വരാനുള്ള ഉപദേശമാകും നൽകിയിട്ടുണ്ടാവുക. ശശീന്ദ്രനും വെറുതെ ഒന്നും കാണാതെ ജോസ് കെ മാണിയെ ഉപദേശിക്കാൻ വരുന്നതുമല്ല. അതിലും പിന്നാമ്പുറങ്ങളിൽ മുഖ്യനും കൂട്ടുകാർക്കും ജോസ് കെ മാണിയോടും കേരള കോൺഗ്രസിനോടുമുള്ള എതിർപ്പ് പകൽപോലെ വ്യക്തമാണ്. ഒരുപക്ഷേ കുട്ടി മാണിയും അവരുടെ പാർട്ടിയും ഇടതുമുന്നണിക്ക് ഒരു തലവേദനയാണെന്ന് മുഖ്യൻ ഇപ്പോഴാകും തിരിച്ചറിഞ്ഞിട്ടുണ്ടാവുക.

Advertisement

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »
Advertisement