Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള ക്രൈം ഫയല്‍സ് 2 ജൂൺ 20ന് ജിയോ ഹോട്ട്സ്റ്റാറിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിൽ ഏറെ ശ്രെധ നേടിയ സീരീസ് ആയിരുന്നു കേരളം ക്രൈം ഫയൽസ്. ഇപ്പോൾ ഈ സീരീസിന്റെ രണ്ടാം സീസന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാകും രണ്ടാം സീസണിലും പറയുക എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സീരീസ് ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ട്രെയിലറിലെ ഇന്ദ്രൻസിന്റെ ഡയലോഗും പ്രകടനവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ദേയമായിരിക്കുകയാണ്.

ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആദ്യ ഭാ​ഗവും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. ഏറെ ശ്രദ്ധേയമായ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസൺ 2 ന്റെ തിരക്കഥാകൃത്ത്.

ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന്റെ രചയ്താവ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നൂറിൻ ഷെരീഫ്, നവാസ് വള്ളിക്കുന്ന്, ഷിബ്ല ഫറ, രഞ്ജിത്ത് ശേഖർ, സഞ്ജു സനിച്ചൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix