തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി.
നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുശേഷവും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ മാത്രം പവന് ആകെ 1,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വെള്ളിവിലയിലും കുറവുണ്ടായി. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വില.




