തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് രാവിലെ വില കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 140 രൂപ ഉയർന്ന് 14,155 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 115 രൂപ കൂടി 11,630 രൂപയായി. പവന്റെ വില 93,040 രൂപയായി.
14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ ഉയർന്ന് 9,060 രൂപയായി. പവന് 72,480 രൂപയാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപ കൂടി 5,840 രൂപയായി. പവന്റെ വില 46,720 രൂപയായി. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായിരുന്നു. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,515 രൂപയും പവന് 92,120 രൂപയുമായിരുന്നു രാവിലെ വില. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയാണ് വെള്ളിയുടെ ഇന്നത്തെ വില.


