Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയർത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി ആവശ്യപ്പെട്ട് കേരളം. കൂടാതെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളം ആവശ്യപെട്ടിട്ടുണ്ട്. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയർത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖ പദ്ധതിക്കും ഇത്തവണ ബഡ്ജറ്റിൽ പ്രതേക പരിഗണന ഉണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

കൂടാതെ അടുത്ത സാമ്പത്തിക വർഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശാശ്വത പരിഹാരത്തിന് കേന്ദ്ര ബജറ്റിൽ ഇത്തവണ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് കേരളത്തിൻറെ കണക്കുകൂട്ടൽ. മനുഷ്യ മൃഗ സംഘർഷ മേഖലകളിൽ പ്രശ്ന പരിഹാരത്തിന് ആയിരം കോടിയെങ്കിലും വകയിരുത്തലും പ്രതീക്ഷിക്കുന്നുണ്ട്.അടിസ്ഥാന സൗകര്യമേഖലയിൽ വൻകിട മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട സിൽവർ ലൈൻ, അങ്കമാലി ശബരി തലശ്ശേരി മൈസുർ റെയിൽ പാതകൾ തുടങ്ങിയവയിലെല്ലാം പരിഗണനകൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer