ന്യൂഡൽഹി : ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിൽ പ്രതികരണവുമായി എ എ റഹിം എംപി. കേരളം ഭരിക്കുന്നത് ആരാണ് എന്ന് മനസിലാക്കി കളിക്കുന്നത് ഷൈനിന് നല്ലതായിരിക്കുമെന്ന് എ എ റഹിം ഡൽഹിയിൽ മാധ്യമപ്രവർത്തക്കാരോട് പറഞ്ഞു.
സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും ,സിനിമയുടെയും ,ഫാൻസ് അസോസിയേഷന്റെയും മറവില്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നുള്ള കാലം കഴിഞ്ഞു എന്നും ഷൈൻ ടോം വിഷയത്തിൽ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ നിലപാടെന്താണെന്നും എ എ റഹീം ചോദിച്ചു.
സംവിധായകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ആരൊക്കെ എന്നത് അറിയില്ലേ? എന്നും അവര്‍ എന്തുകൊണ്ട് ഇതേപ്പറ്റി പറയുന്നില്ലായെന്നും ഒരു ഇര വന്ന് ഇത് വെളിപ്പെടുത്തണമെന്ന അവസ്ഥയാണെന്നും എ എ റഹീം എം പി കൂട്ടിച്ചേർത്തു.






