തിരുവനന്തപുരം: കോൺഗ്രസും സിപിഎമ്മും കൊട്ടിഘോഷിക്കുന്നതു പോലൊരു കേരള മോഡൽ വികസനം യഥാർത്ഥത്തിൽ സംസ്ഥാനത്ത് സംഭവിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും അഴിമതികളെയും സാമ്പത്തിക താല്പര്യങ്ങളെയും സംരക്ഷിക്കുന്ന മോഡൽ മാത്രമാണ് ഇവിടെയുള്ളതെന്ന് രാജീവ് വിമർശിച്ചു.
കൃഷിയോ കർഷകരോ അവരുടെ മുൻഗണനയിലുണ്ടായിട്ടില്ല. റിയൽ എസ്റ്റേറ്റിലും കരാറുകളിലുമാണ് സിപിഎമ്മിനും കോൺഗ്രസിനും ഒരുപോലെ താല്പര്യം. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തിൻ്റെ സുസ്ഥിരവും സമഗ്രവുമായൊരു വികസന സങ്കല്പമാണ് ബിജെപി ജനങ്ങൾക്കു മുന്നിൽ വെക്കുന്നത്.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ ഈ രാജ്യത്തെ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും ചെറുകിട വ്യവസായത്തിനും വേണ്ടി കൈക്കൊണ്ട ക്ഷേമ പ്രവർത്തനങ്ങൾ കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതായിരിക്കും വികസനത്തിൻ്റെ യഥാർത്ഥ കേരള മോഡൽ. രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പുഞ്ചക്കരിയിൽ ലോക പരിസ്ഥിതി ദിനപരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.






