കൊല്ലം: കുണ്ടറ കേരളപുരത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇളമ്പള്ളൂര്‍ സ്വദേശി അനീഷ് കുട്ടിയെ ആണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേരളപുരം അഞ്ചുമുക്ക് സ്വദേശി ഷാജില കൊല്ലപ്പെട്ടത്. യുവതിയുടെ ശരീരത്തില്‍ കുത്തേറ്റ 41 മുറിവുകള്‍ ഉണ്ടായിരുന്നു.






