കോഴിക്കോട്: ഏറെ ദിവസങ്ങളായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നശീകരണ പ്രവർത്തി നടത്തുന്ന കാട്ടുപന്നികളിലൊന്നിനെ ഷൂട്ടർ പ്രദീപ്കുമാർ അരൂർ വെടിവച്ചുകൊന്നു. പന്നിയെ ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത് പ്രസിഡണ്ട് ഷൂട്ടറെ അറിയിക്കുകയായിരുന്നു. വാർഡ് മെമ്പർ സാനിയയുടെ സാന്നിധ്യത്തിലാണ് വെടിവെച്ചുകൊന്നത്. ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകമായിരിക്കുകയാണ്.






