Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വടകരയിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വടകര:വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു അറിയിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് രമ ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രമ, ഇത്തവണ കൂടുതൽ കരുത്തോടെ മണ്ഡലം നിലനിർത്തുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. വടകര ഒഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് ആർഎംപിഐ തീരുമാനം. ഇതിനിടെ തിരുവനന്തപുരം കോവളത്ത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭഗത് റൂഫസ് എൽഡിഎഫ് പൊതുസ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


​സിപിഎമ്മിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ എൻ. വേണു വ്യക്തമാക്കി. സിപിഎം നിലവിൽ വലിയ ആഭ്യന്തര പ്രതിസന്ധിയിലാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎംപിഐ വർഷങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ ഇപ്പോൾ കണ്ണൂരിലെ നേതാക്കൾ തന്നെ തുറന്നു പറയുകയാണെന്നും വി. കുഞ്ഞികൃഷ്ണനെപ്പോലെയുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ ആർഎംപിഐ ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനമായ മെയ് നാലിന് നടക്കുന്ന ജനവിധി പിണറായി സർക്കാരിന്റെ അന്ത്യകൂദാശയായി മാറുമെന്നും വേണു കൂട്ടിച്ചേർത്തു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer