Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kk rama

വടകരയിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥി

വടകര:വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു അറിയിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് രമ ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രമ, ഇത്തവണ കൂടുതൽ കരുത്തോടെ മണ്ഡലം നിലനിർത്തുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. വടകര ഒഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് ആർഎംപിഐ തീരുമാനം. ഇതിനിടെ തിരുവനന്തപുരം കോവളത്ത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭഗത് റൂഫസ് എൽഡിഎഫ് […]
Read more

വിധി വേദനാജനകം അതിജീവിതയ്ക്ക് നീതി കിട്ടിയില്ല: കെ.കെ രമ

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട വിധി നിരാശാജനകമെന്ന് കെ.കെ.രമ എംഎല്‍എ. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നു കെ.കെ.രമ പറഞ്ഞു. ഗൂഢാലോചന നടത്തിയവയര്‍ക്കെതിരെ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും കോടതി മുഖവിലയ്‌ക്കെടുത്തില്ല. അധികാരവും പണവും ഉള്ളവര്‍ക്ക് ഈ നാട്ടില്‍ എന്തും നടക്കും. നീതി തേടുന്നവര്‍ക്ക് ഈ കോടതിവിധി നിരാശാജനകമെന്നും കെ.കെ.രമ കുറ്റപ്പെടുത്തി. കേസിലെ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ കുറ്റം ചെയ്യണമെങ്കില്‍ ആരുടെയോ നിര്‍ദേശമുണ്ട്. അത് പുറത്തു കൊണ്ടുവരണമെന്നും കെ.കെ.രമ […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; കെ.കെ രമ എംഎൽഎ

കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തിയതോടെ പ്രതികരണവുമായി കെ.കെ.രമ എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഒഴിയണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെ പുറത്താക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല. രാഹുലിനെ എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നു കെ.കെ.രമ ചോദിച്ചു. അറസ്റ്റ് വൈകുന്നതിന് പിന്നില്‍ പോലീസിന്റെ അലംഭാവമാണെന്നു കെ.കെ.രമ കുറ്റപ്പെടുത്തി.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് […]
Read more

2026ൽ വടകരയിൽ കെ കെ രമയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ യുവ വനിതാ പോരാളി

വടകര നിയമസഭാ മണ്ഡലം കടത്തനാടൻ പോരാട്ട ഭൂമികയിലെ വീറും വാശിയും ഉള്ള ഒരു മണ്ഡലമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമയ്ക്കായിരുന്നു 2021ൽ അട്ടിമറി വിജയം. എക്കാലവും ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയിൽ ലോക് താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിനായിരുന്നു ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ടു തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ ആധികാരിക വിജയം. 2014 മേയ് നാലിനാണു 51 വെട്ടിനാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. […]
Read more

കെ കെ രമയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തു; എ എൻ ഷംസീറിന് വിമർശനം

കോഴിക്കോട്: കെ കെ രമ എംഎല്‍എയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് വിമര്‍ശനം. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഷംസീറിന് വിമര്‍ശനം. കമ്മ്യൂണിസ്റ്റുകാര്‍ പോകില്ല, സ്പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. പ്രകാശ് ജാവദേക്കര്‍-ഇ പി ജയരാജന്‍ കൂടിക്കാഴ്ചയ്‌ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറിനെ കണ്ടതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു എന്നും വിമര്‍ശനം ഉയര്‍ന്നു.
Read more

പരോള്‍ ലഭിച്ചത് നിയമപരമായാണ്:കൊടി സുനിയുടെ പരോൾ വിവാദം ആകേണ്ടതില്ലെന്ന് അമ്മയും സഹോദിരിയും

കൊടി സുനിയുടെ പരോൾ വിവാദം ആകേണ്ടതില്ലെന്ന് അമ്മയും സഹോദിരിയും .തലശേരി പ്രസ് ഫോറത്തില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.ടി.പി വധക്കേസിലെ പല പ്രതികള്‍ക്കും നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അർഹനാണെന്നും ഇരുവരും പറഞ്ഞു . കഴിഞ്ഞ ആറുവർഷമായി സുനിക്ക് പരോള്‍ ലഭിച്ചിട്ടില്ല. പരോള്‍ ലഭിച്ചത് നിയമപരമായാണ്. പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച്‌ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും രംഗത്തുവന്നിരുന്നു. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കഴിഞ്ഞ ദിവസമാണ് പരോള്‍ ലഭിച്ചത്. ആറു […]
Read more

കൊടി സുനിയുടെ പരോൾ :കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണമെന്നും കെ കെ രമ എംഎൽഎ

കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരെ കെ.കെ. രമ എം.എല്‍.എ. അമ്മയ്ക്ക് കാണാന്‍ ആണെങ്കില്‍ പത്തുദിവസം പരോള്‍ അനുവദിച്ചാല്‍ പോരേയെന്നും 30 ദിവസം എന്തിന് നല്‍കിയെന്നും രമ ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണമെന്നും കെ കെ രമ. ഡിജിപിക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ പറ്റില്ല. ആഭ്യന്തരവകുപ്പ് അറിയാതെ ഇങ്ങനെ ഒരു നീക്കം സാധ്യമല്ല. പരോള്‍ അനുവദിച്ചത് സംശയാസ്പദമാണെന്നും അസാധാരണമായ നടപടിയാണ് ഉണ്ടായതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ […]
Read more
Advertisement
WhiteswanTV Footer