മലപ്പുറം: ഗൾഫ് മാർക്കറ്റ് മെർച്ചൻറ് വെൽഫയർ അസ്സോസിയേഷൻ ജനറൽ ബോഡി യോഗം തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്നു. GMAT സെക്രട്ടറിയേറ്റ് മെമ്പറായ വിജയൻ മംഗലം, മെമ്പറായ പൊറ്റയിൽ ഹസ്സൻ എന്ന കുഞ്ഞാവ വെട്ടം, തുടങ്ങി ഈ കാലയളവിൽ മരണപെട്ടു” പോയ മറ്റു മെമ്പറർമാർക്കും അനുശോചന രേഖപെടുത്തി തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ GMAT പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി നാസർ വെട്ടം സ്വാഗതവും അലി ജപ്പാൻ സ്ക്വയർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഹംസ കുറുംപടി രക്ഷാധികാരിയായി പുതിയ കമ്മിറ്റ്ക്ക് രൂപം നൽകി. പ്രസിഡൻ്റായി അബ്ദുറഹിമാൻ ഹാജിയെയും ജന: സെക്രട്ടറിയായി എം. സൈതലവി ഓറഞ്ച്, ട്രഷറർ ഷാജി നൈസ് , വർക്കിംഗ് പ്രസിഡൻ്റായി അബ്ദുൾ ഗഫൂർ ഈദ്, വർക്കിംഗ് സെക്രട്ടറിയായി നാസർ വെട്ടം എന്നിവരെയും തെരെഞ്ഞടുത്തു. വൈ: പ്രസിഡൻുമാർ :-കാദർ നൈസ് , അലി ജപ്പാൻ സ്വകയർ, ഇസ്മയിൽ കെ ടോക്കിയോ, AMK മജീദ്, ജോ:സെക്രട്ടറിമാർ:- സമദ് കോട്ടക്കൽ,കുഞ്ഞാറു ടൈമ്നെറ്റ്, ഷഹൂദ് AKN,AM മജീദ് എന്നി വരയും തീരുമാനിച്ചു. ഷഹൂദ് നന്ദി പറഞ്ഞു.






