കോഴിക്കോട് : പൂനൂർ പുഴയുടെ സംരക്ഷണത്തിനായി പൂനൂർ പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ശുചീകരണ യജ്ഞം ഇന്ന് നടക്കും. പരിപാടിയുടെ പ്രധാന ആകർഷണം കെഎംസിടി കോളേജിൽ നിന്നുള്ള അമ്പതോളം വിദ്യാർത്ഥികളുടെ പങ്കാളിത്തമാണ്.
രാവിലെ 9:30-നാണ് ശുചീകരണ പരിപാടി ആരംഭിക്കുന്നത്. കുന്നമംഗലം 10-ാം മൈൽ പണ്ടാരപറമ്പ് പാലത്തിനടുത്ത് വെച്ചാണ് വിദ്യാർത്ഥികളും വളണ്ടിയർമാരും എത്തിച്ചേരുക.
ശുചീകരണത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി TDRF വളണ്ടിയർമാർ രംഗത്തുണ്ടാകും. പുഴയിലിറങ്ങിയുള്ള ജോലികളിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് ശുചീകരണം നടത്തുക.






