കൊച്ചി : കൊച്ചി തീരത്ത് എം എസ് സി എല്‍സ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ വിഴിഞ്ഞം സീ പോര്‍ട്ടിനെയും, കപ്പല്‍ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. കേരള ഹൈക്കോടതിയില്‍ അടക്കമുള്ള കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വിവരങ്ങളും ട്രൈബ്യൂണല്‍ തേടി. കപ്പല്‍ അപകടം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.






