തൃശ്ശൂർ: കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) ൽ പ്ലസ് ടു സ്റ്റുഡൻസ് ഫെസ്റ്റ് ഇതിഹാസ് സംഘടിപ്പിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഡോ ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷനായ ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റേഡിയോ ജോക്കിയുമായ ആർ ജെ പോൾസി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 700 വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു.
ദേവമാത സി എം ഐ പബ്ലിക് സ്കൂൾ തൃശൂർ ഓവർ ഓൾ സ്കൂൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. പ്രിൻസിപ്പൽ ഡോ ജോയ് കെ എൽ, വൈസ് പ്രിൻസിപ്പൽ ഡോ കെ കരുണ, ഫിനാൻസ് ഓഫീസർ റവ ഫാ സിബിൻ വാഴപ്പിള്ളി, ഡീൻ ഓഫ് ഇന്‍റർ നാഷണൽ അഫയേഴ്സ് പ്രൊഫ തോമസ് വി ജെ പ്രോഗ്രാം കൺവീനർ മിസ് ആശ സുധീഷ്, സ്റ്റുഡന്‍റ് സ് കൗൺസിൽ ചെയർമാൻ അദിത് കൃഷ്ണ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.






