Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാട്ടാന ഭീതിയിൽ കോടശ്ശേരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഡിസംബർ 8 ന് പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്തിലെ,6,7,8,9 വാർഡുകളിലെ പ്രവർത്തിക്കാത്ത തെരുവ് വിളക്കുകൾ ഉടനെ പ്രകാശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ നിവേദനത്തിൽ ആവശൃപ്പെട്ടു. പങ്ചായത്തിന്റെ പല ഭാഗങ്ങളിലും പകൽ സമയങ്ങളിൽ തെരുവ് വിളക്ക് കത്തി നില്ക്കുന്നത് ഓഫ് ചെയ്യുന്നതിന് ടൈമർ ഘടിപ്പിക്കണമെന്നും ആവശൃപ്പെട്ടു.

ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന്റെ 50 മീറ്റർ പിറകിലാണ് സുബ്രൻ ആനയുടെ തുമ്പിക്കൈകൊണ്ടുളള അടിയേറ്റ് പിടഞ്ഞ് വീണ് മരിക്കാൻ ഇടവന്നത്. സംഭവം നടന്ന ഈ കൊടും വളവിലെ ഇലക്ട്രിക്ക് പോസ്റ്റിൽ ബൾബ് കത്തിയിരുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട സുബ്രന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.എം.ജോസ് അദ്ധ്യക്ഷത വഹിച്ചു. വർഗ്ഗീസ് പൊറായി, ടി.ടി.ബേബി, ഓമന ജോസ്, കൊച്ചുറാണി എന്നിവർ പ്രസംഗിച്ചു.

കെ.എം.ജോസ്

Tags :

Recent News

Advertisement
WhiteswanTV Footer