Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം; യു.ഡി.എഫിലും എല്‍.ഡി.എഫിലും അനിശ്ചിതത്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകള്‍ ഇരുമുന്നണികളിലും (യു.ഡി.എഫ്, എല്‍.ഡി.എഫ്) തീരുമാനമാകാതെ തുടരുന്നു.

23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തില്‍ പ്രധാന ഘടകകക്ഷികള്‍ ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണത്തിലുള്ള പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണം. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് (എം) കടുപ്പത്തിൽ ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് (എം) (മാണി ഗ്രൂപ്പ്) 10 സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ് പ്രധാന തർക്കവിഷയം. കഴിഞ്ഞ തവണ 9 സീറ്റുകളിലാണ് അവർ മത്സരിച്ചത്.23 സീറ്റിൽ 10 സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെടുന്നു.

ഒരു സീറ്റിൽ പൊതുസ്വതന്ത്രനെ നിർത്താനുള്ള നിർദ്ദേശം പാർട്ടി തള്ളി. മത്സരിക്കുന്ന പത്ത് പേരും ‘രണ്ടില’ ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശമാണ് പാർട്ടിയിൽ ഉയരുന്നത്. പുതിയതായി രൂപീകരിച്ച തലനാട് ഡിവിഷൻ മാണി ഗ്രൂപ്പിന് നൽകാൻ ധാരണയായിട്ടുണ്ട്. എങ്കിലും, സീറ്റ് വച്ചുമാറാനുള്ള മാണി ഗ്രൂപ്പിന്റെ ആവശ്യം സി.പി.ഐ. അംഗീകരിച്ചിട്ടില്ല.

ജില്ലാ കമ്മിറ്റിയിൽ സമവായമായില്ലെങ്കിൽ വിഷയം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനാണ് മന്ത്രി വി.എൻ. വാസവൻ പങ്കെടുത്ത യോഗത്തിൽ തീരുമാനമായത്. അതേസമയം, സീറ്റ് വിഭജനത്തിൽ തർക്കങ്ങളില്ലെന്നാണ് മുന്നണി നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്

Advertisement
WhiteswanTV Footer