Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം പുഷ്പമേള; അവധിക്കാലം ആസ്വദിക്കാം നാഗമ്പടത്തേക്ക് വരൂ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നാഗമ്പടം മൈതാനത്ത് പുഷ്പമേളയിൽ എത്തിയാൽ സൂര്യകാന്തിപ്പാടത്തെത്തിയ പ്രതീതിയാണ്. ചുറ്റുപാടും പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ. ഉയരമുള്ള ചെടികളുടെ ഇടയിൽക്കൂടെ കുട്ടികൾ ഓടിനടക്കുന്നതും കാണാം. പുഷ്പമേളയിൽ നാല് ഫോട്ടോ പോയിന്റുകൾ വേറെയുമുണ്ട്. ഇതോടൊപ്പമുള്ള ട്രാവൻകൂർ ഫെസ്റ്റിലും ഭക്ഷ്യമേളയിലും കാഴ്ചക്കാരേറെയെത്തുന്നു.

പല നഴ്സറികളിൽ നിന്ന് വിവിധ പച്ചക്കറി വിത്തുകളും രാജസ്ഥാനിൽ നിന്നുള്ള ഹോം മെയ്ഡ്  അച്ചാറുകളും വാങ്ങാൻ അവസരമുണ്ട്. പൂച്ചെടികൾ വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾക്ക് മേളയിലെ അമ്യൂസ്മെന്റ് പാർക്കിൽ കളിക്കാം കൃത്രിമത്തടാകത്തിൽ ചെറിയ ബോട്ടുകളിൽ സഞ്ചരിക്കാം. 

പുഷ്പ്പമേളയുടെ ഭാഗമായി വിവിധ കമ്പനികൾ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഡൈസൻ ലൈഫ് സ്റ്റൈൽ പ്രോഡക്ടുകൾ ബോഷിന്റെ ഹോബ് ആൻഡ് ഹുഡ്, ബയോ വേസ്റ്റ് ഡിസ്പോസർ എന്നിവയും  സ്റ്റാളിൽനിന്നു തിരഞ്ഞെടുക്കാവുന്നതാണ്. സ്മോൾ അപ്ലയൻസുകൾക്ക് അൻപതു ശതമാനം വിലക്കിഴിവുണ്ട്.

മേളയിൽ തിരഞ്ഞെടുക്കപ്പെട്ട ബിഎൽഡിസി ഫാനുകൾക്ക് ഒന്നു വാങ്ങുമ്പോൾ ഒന്ന് സൗജന്യവും ഓക്സിജന്റെ സ്റ്റാളിൽ ലഭ്യമാണ്. ഇന്ന് പ്രദർശനം രാവിലെ പതിനൊന്നു മുതൽ രാത്രി ഒൻപതു വരെയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix