കോട്ടയം:മദ്യപിച്ച് വാഹനമോടിച്ച KSU നേതാവിനെതിരെ പൊലീസ് കേസെടുത്തു. വാഹനം ഓടിച്ച ജൂബിന്‍ ജേക്കബിനെതിരെ കേസ് എടുത്തു. കോട്ടയം വെസ്റ്റ് പോലീസ് ആണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങളില്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ചു. കോട്ടയം CMS കോളജിലെ കെഎസ്യു പ്രവര്‍ത്തകനായ ജൂബിനാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്.
5 കിലോമീറ്ററിനുള്ളില്‍ 8 വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം CMS കോളേജ് മുതല്‍ പനമ്പാലം വരെയാണ് അപകടകരമായി ഫോര്‍ച്യൂണര്‍ ഓടിച്ചത്. ജൂബിന്‍ ഓടിച്ച വാഹനം നിരവധി വാഹനങ്ങളില്‍ ഇടിച്ചു. വലിയ പ്രതിഷേധമാണ് യുവാവിന് എതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ജൂബിന്‍. എട്ടോളം വാഹനങ്ങളെയാണ് 5 കിലോമീറ്ററിനിടയില്‍ ഇടിപ്പിച്ചത്. ഒടുവില്‍ അപകടം സൃഷ്ടിച്ച വാഹനം മരത്തില്‍ ഇടിപ്പിച്ചു.ചുങ്കം മുതല്‍ വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
നാട്ടുകാരും മറ്റു മറ്റു യാത്രക്കാരും പിന്തുടര്‍ന്നെങ്കിലും കാര്‍ നിര്‍ത്തിയില്ല.കുടമാളൂരിന് സമീപം റോഡരികിലെ മരത്തിലിടിച്ചാണ് കാര്‍ നിന്നത്. വാഹനത്തില്‍നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടൂത്തു. ലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.






