Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെഡിക്കൽ കോളേജിലെ പുക: സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കണെമെന്ന്ബന്ധുക്കൾ. നിലവിൽ ആശുപത്രിയിലെ ചികിത്സാ ചെലവുകൾ രോഗികൾ തന്നെ വഹിക്കുകയാണ്. എന്നാൽ ഈ തുക താങ്ങാനാവുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ശസ്ത്രക്രിയയ്ക്ക് പണം അടക്കാത്തതിനാൽ കൊയിലാണ്ടി സ്വദേശിയുടെ ശസ്ത്രക്രിയ. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ചികിത്സാ ചിലവുകൾ വഹിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നത്. തുടർന്ന് രോഗികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പലരെയും മാറ്റുകയും ചെയ്തു.

അതിനിടെ, പുക ഉയർന്നതിന് പിന്നാലെ നാല് രോഗികൾ മരിച്ച മരിച്ചതിൽ അവ്യക്തത തുടരുകയാണ്. ഗുരുതരാവസ്ഥയിലായിരുന്നവരാണ് മരിച്ചതെന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചത്. എന്നാൽ പ്രിൻസിപ്പലിന്റെ വാദംതള്ളി ബന്ധുക്കൾ രംഗത്തെത്തി. ഓക്സിജൻ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് മരിച്ച കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍റെ ബന്ധു പറഞ്ഞു. സുരക്ഷാ വാതിലുകൾ ചവിട്ടിപൊളിച്ചാണ് രോഗികളെ പുറത്തെത്തിച്ചതെന്ന് മരിച്ച വയനാട് സ്വദേശി നസീറയുടെ ബന്ധുക്കളും ആരോപിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer