സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം; ഉണ്ടായത് ഗുരുതര വീഴ്ച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വെൈ കെട്ടിടത്തിൽ കഴിഞ്ഞ മേയ് 2-നുണ്ടായ തീപിടിത്തത്തെ കുറിച്ചുള്ള സബ് കളക്‌ടർ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്ത്. കെട്ടിട നിർമാണത്തിൽ ഗുരുതര പിഴവുകളുണ്ടായതായും, തീപിടിത്തം സംഭവിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ മേയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് അന്വേഷണങ്ങളാണ് പ്രധാനമായും നടന്നത്. സംഭവസമയം അത്യാഹിത വിഭാഗത്തിൽ നടന്ന അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കീഴിലാണ് ആദ്യത്തെ അന്വേഷണം ന‌ടന്നത്. പിഡബ്ള്യുഡി ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് വിഭാഗത്തിന്റെ അന്വേഷണമായിരുന്നു രണ്ടാമത്തേത്. 200 കോടിയോളം ചെലവിട്ട ആറുനില കെട്ടിടനിർമാണത്തിൽ ഗുരുതര പിഴവുകൾ ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വീഴ്‌ചകൾ അടിവരയിടുന്നതാണ് സബ് കളക്‌ടറുടെ റിപ്പോ‌ർട്ട്.

ആറുനില കെട്ടിടത്തിൽ ആരംഭത്തിൽ അംഗീകാരം ലഭിച്ച ഫയർ സേഫ്‌റ്റി പ്ലാനിൽ യുപിഎസ് മുറിയുണ്ടായിരുന്നില്ല. പിന്നീട് ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കൂട്ടിച്ചേർത്തതാണ് ഈ മുറിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പുക ഉയർന്ന എംആർഐ യുപിഎസ് മുറിയിൽ വെന്റിലേഷൻ, എമർജൻസി എക്‌സിറ്റ്, തീ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഒന്നും ഉണ്ടായിരുന്നില്ല. 2024 ഡിസംബറിലാണ് ബാറ്ററി സിസ്റ്റത്തിന് അവസാനമായി അറ്റകുറ്റപ്പണികൾ നടത്തിയതെന്നും, മുഴുവൻ ബാറ്ററിയും മാറ്റണമെന്ന നിർദേശം അവഗണിച്ചതും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഫയർ എൻഒസി പുതുക്കാത്തത്, ഫയർ എസ്കേപ്പ് പാതകൾ ശരിയായ രീതിയിൽ ഒരുക്കാത്തത്, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവ കെട്ടിടത്തിലെ മറ്റൊരു പ്രധാന വീഴ്‌ചയായി റിപ്പോർട്ടിൽ പറയുന്നു. പുറത്തേക്കല്ല, കെട്ടിടത്തിനുള്ളിലേക്കാണ് ഫയർ എസ്കേപ്പ് പടിക്കെട്ട് എത്തിക്കുന്നത്, ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. തീപിടിത്തം സംഭവിച്ച സമയത്ത് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന അഞ്ച് മരണമൊഴിയുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണങ്ങളാണ് നടത്തപ്പെട്ടത്. ഇതിൽ, സബ് കളക്‌ടർ സമിതിയുടെ റിപ്പോർട്ടാണ് കെട്ടിടത്തിലെ ഘടനാപരമായ വീഴ്‌ചകൾ ഉൾപ്പെടുത്തി പുറത്തുവന്നത്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ വർഷം മെഡിക്കൽ കോളേജ് ക്യാമ്പസിൽ തീപിടിത്ത സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, അതിനോടുള്ള നടപടികളിൽ അധികൃതർ വീഴ്ച വരുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.