ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ ചേർന്നു.
കെ.പി.സി.സി.യിലുൾപ്പെടെ പാർട്ടിയുടെ ഒരുതലത്തിലും ചർച്ച ചെയ്യാതെയാണു സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽനിന്നുള്ള തീരുമാനമെന്ന് ജോബ് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ എൻസിപി സംസ്ഥാന സെക്രട്ടറിയും മുൻമുന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടറായ ജയകുമാർ അടക്കമുള്ള പ്രവർത്തകരും ഇന്ന് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.






