കോഴിക്കോട് : കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നരിക്കുനിയിൽ “അറിയാം വളരാം വളർത്താം പുതിയ വിദ്യാഭ്യാസ സൗഹൃദ രക്ഷാകർത്തവ്യം” എന്നപേരിൽ നടത്തുന്ന ക്ലാസും പൊതുയോഗവും ഇന്ന് വൈകുന്നേരം നാലു മണിക്ക് നരിക്കുനി ഓപ്പൺ സ്റ്റേജിൽ നടക്കുന്നു.
ഉദ്ഘാടനം നിർവ്വഹിക്കുന്നത് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് ആണ് തുടർന്ന് “അറിയാം വളരാം വളർത്താം പുതിയ വിദ്യാഭ്യാസ സൗഹൃദ രക്ഷാകർത്തവ്യം” എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നത് സുരേഷ് രാമനാട്ടുകരയാണ്.






