കൊച്ചി: ചേർത്തലയിൽ കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി. 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്തായി ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേയ്ക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.






