കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഉന്നത വിജയം കരസ്ഥമാക്കിയ മികച്ച വിദ്യാർത്ഥികൾക്കും സ്വീകരണവും അനുമോദനവും നൽകി.
മണ്ഡലം പ്രസിഡന്റ് അരിയിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി സെക്രട്ടറി എം.എം. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.കെ. സുലൈമാൻ മാസ്റ്റർ, എം.പി. സദാനന്ദൻ, വി. സലാം, പി. ബഷീർ, കെ. ബാലാമണി, കെ.പി. മുഹമ്മദൻസ്, സി.കെ. ഗിരീഷ്കുമാർ, പി.സി. ആമിന മുഹമ്മദ്, എം.കെ. മുഹമ്മദ്, വി. ഷകീല ടീച്ചർ, സോഷ്മ സുർജിത്, ഹഫ്‌സത്ത് സുബി, ദിലീപ് പൂളക്കോട്ട്, പി. ചന്ദ്രൻ, പി. വിശാലാക്ഷിയമ്മ, പി. വേദംബിക, എം.പി. ബാലകൃഷ്ണൻ, പി. രാമകൃഷ്ണൻ, യു.കെ. മുഹമ്മദ് അബ്ദുറഹിമാൻ, എം. സുരേഷ്ബാബു, ടി. സതീഷ്കുമാർ, വി.കെ. മോഹൻദാസ്, എൻ. അജിതൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ കെ. ജനാർദ്ദനൻ സ്വാഗതവും എം. അബ്ദുൽ അസീസ് നന്ദിയും രേഖപ്പെടുത്തി.






