കുവൈത്ത്: മലയാളികളായ ദമ്പതികളെ കുവൈത്തില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവ ദിവസം ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ദമ്പതികൾ തമ്മിൽ തർക്കിക്കുന്നത് അയൽവാസികൾ കേട്ടിരുന്നതായും പറഞ്ഞു.
തുടർന്ന് രാവിലെ കെട്ടിട കാവൽക്കാരൻ വന്ന് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ഇരുവരുടെയും കയ്യിൽ കത്തി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. പിന്നീട് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.






