സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രായപൂത്തിയാകാത്ത കുങ്ഫു വിദ്യാർഥിക്കു നേരെ ലൈംഗികാതിക്രമം: പരിശീലകൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പന്തളം ഉളനാട്‌ കുങ്ഫു പരിശീലന കേന്ദ്രത്തിൽ പഠിക്കാനെത്തിയ പതിനാറുകാരാണ് നേരെ ലൈംഗികാതിക്രമം നടത്തിയ കുങ്ഫു അധ്യാപകൻ അറസ്റ്റിൽ. ഉളനാട് സ്വദേശി സാം ജോൺ (45) ആണ് പിടിയിലായത്. ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വെച്ചായിരുന്നു പീഡനം.

2023 ഓഗസ്റ്റ് 15-നായിരുന്നു സംഭവം. രാവിലെ 10-ന് ശേഷം സ്ഥാപനത്തിൽവെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. തുടർന്നും ആവർത്തിക്കുകയും ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും കുട്ടിയെ പീഡനത്തിനിരയാക്കി.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഈ മാസം ഏഴിന് പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇലവുംതിട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഇലവുംതിട്ട പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾക്കെതിരെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡനക്കേസുകളുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസലിങ്ങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പോലീസ് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement