തൃശ്ശൂർ: കുന്നംകുളം സേവാഭാരതിയുടെ രണ്ടായിരത്തി ഇരുപത്തി അഞ്ച്–ഇരുപത്തി ആറു പ്രവർത്തന വർഷത്തെ അർദ്ധവർഷിക പൊതുയോഗം ചെറുവത്താനി സമിതി ഓഫീസിൽ വെച്ച് നടത്തി. പൊതുയോഗം ദേശീയ സേവാഭാരതി ജില്ലാ സെക്രട്ടറി രാമപ്രസാദ് ജി ഉദ്ഘാടനം ചെയ്തു.
കുന്നംകുളം സേവാഭാരതി പ്രസിഡന്റ് വി എ ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് മാമ്പുള്ളി സ്വാഗതം പറഞ്ഞു. അർദ്ധവാർഷിക പ്രവർത്തന റിപ്പോർട്ട് ജോയിന്റ് സെക്രട്ടറി സുരേഷ് പനങ്ങായിൽ അവതരിപ്പിച്ചു. ട്രഷറർ സിമി രാജേഷ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് ആരോഗ്യ കൺവീനർ രാഗി എ ആർ പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച വിശദീകരണം നൽകി. ദേശീയ സേവാഭാരതി ജില്ലാ സെക്രട്ടറി കെ ബി ബവീഷ് സന്ദേശം പങ്കുവെച്ചു.
സേവാഭാരതി രക്ഷാധികാരികളായ ടി എൻ ജയരാജ്, ജയൻ അയ്യപ്പത്ത് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളും അംഗങ്ങളും തമ്മിൽ ചർച്ച നടത്തി ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടു. വൈസ് പ്രസിഡന്റ് രാമഭായ് ടീച്ചർ നന്ദി രേഖപ്പെടുത്തി.




