കുവൈറ്റ് സിറ്റി: വ്യോമപരിധി ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ച് കുവൈറ്റ് സായുധസേന. ഏഴോളം ഡ്രോണുകളാണ് സേന തകര്‍ത്തത്. ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ചില വസ്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റ് വലിയ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ അപേക്ഷയുണ്ട്.






