സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കോർപ്പറേറ്റുകൾക്ക് അനുകൂലവും തൊഴിലാളികൾക്ക് വീഴ്ചയുമാണ് ലേബർ കോഡ്: ടിപി രാമകൃഷ്ണൻ

കോഴിക്കോട് : കേന്ദ്ര ഗവൺമെൻറ് പാർലമെന്റിൽ മതിയായ ചർച്ചയ്ക്ക് അവസരം നൽകാതെയാണ് ലേബർ കോഡ് പാസാക്കിയിട്ടുള്ളതെന്നും ലേബർ കോർഡ് നടപ്പിലാക്കുമ്പോൾ തൊഴിലാളികളുടെ ജോലി സമയം, മിനിമം കൂലി വ്യവസ്ഥ ഇതെല്ലാം അട്ടിമറിക്കപ്പെടുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തൊഴിലാളികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ജോലിസ്ഥിരത ഉൾപ്പെടെയുള്ള നാനാതരത്തിലുള്ള അവരുടെ ആവശ്യങ്ങൾ, അവരുടെ പ്രശ്നങ്ങൾ എന്നിവ അതിസങ്കീർണമാകാൻ പോവുകയാണ്.

കോർപ്പറേറ്റുകളും വർഗീയ ശക്തികളും ചേർന്നുകൊണ്ടുള്ള ഒരു പുതിയ ആക്രമണമുഖം ഇന്ത്യയിലെ തൊഴിലാളികൾക്കെതിരായിട്ടും കൃഷിക്കാർക്കെതിരായിട്ടും രംഗത്ത് വന്നിട്ടുണ്ട്.
കേരളത്തിലെ സർക്കാർ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാനുകൂല്യങ്ങളും വെട്ടിക്കുറക്കാനോ ഇല്ലാതാക്കാനോ അനുവദിക്കില്ല.

കേരളത്തിന്റെ തൊഴിൽ വകുപ്പ് മന്ത്രി തന്നെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലേബർ കോർഡിന്റെ ഭാഗമായി തൊഴിലാളികളെ വേട്ടയാടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒരു കാരണവശാലും കേരളത്തിൽ അത് നടപ്പിലാക്കാൻ അനുവദിക്കില്ലയെന്നുള്ളതാണ് ഗവൺമെന്റിന്റെ നിലപാട്. ഗവൺമെന്റിന്റെ നിലപാടും തൊഴിലാളി സംഘടനകളുടെ നിലപാടും ഒന്നാണ്. ബിഎംഎസ് മാത്രമാണ് ഇതിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സംഘടന. മറ്റെല്ലാ സംഘടനകളും ഈ പ്രശ്നത്തിൽ യോജിച്ചു നിൽക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം

Read More »

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി.

Read More »

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ,

Read More »

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63)

Read More »

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാപിഴിവില്ലെന്ന് മമ്മൽ ആശുപത്രി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി.

Read More »
Advertisement