Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിലമ്പൂർ വനമേഖലയിൽ വൻതോതിൽ മരങ്ങൾ വെട്ടിക്കടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്ന് ഭാഗത്ത് വൻതോതിൽ മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഏകദേശം 7.5 ഹെക്ടർ വനഭൂമിയിൽ നിന്നാണ് തേക്ക്, ഈട്ടി, ഇരുള്‍ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള മരങ്ങൾ വെട്ടിക്കടത്തിയത്.

ഇരുപതോളം മരങ്ങളാണ് മുറിച്ച് കടത്തിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. രണ്ടാഴ്ച മുൻപ് മരങ്ങൾ മുറിച്ച് ട്രാക്ടറുകളിൽ കയറ്റി കൊണ്ടുപോയതായാണ് വിവരം. 1980-കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണ് ഇതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരങ്ങൾ വെട്ടിക്കടത്തിയ സംഘത്തെക്കുറിച്ചും ഉപയോഗിച്ച ട്രാക്ടറിനെക്കുറിച്ചും സൂചനകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് ശക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix