Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലാന്‍ഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസര്‍ രശ്മികള്‍; പാട്‌ന വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പട്‌ന: ജയപ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തുന്നതിനിടെ കോക്ക്പിറ്റിലേക്ക് ലേസര്‍ രശ്മികള്‍ അടിച്ചു
ഇതോടെ വിമാനം ആടിയുലഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പുണെയില്‍ നിന്ന് പട്‌നയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ലേസര്‍ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്. സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതാണ് വിലയിരുത്തല്‍. എയര്‍പോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ലേസര്‍ രശ്മികള്‍ എവിടെ നിന്ന് വന്നു എന്നത് വ്യക്തമല്ല.സമീപത്ത് നടക്കുന്ന ഏതെങ്കിലും പരിപാടിക്കിടയില്‍ നിന്ന് ആരെങ്കിലും ലേസര്‍ രശ്മി അടിച്ചതാകാമെന്നാണ് സംശയം. നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഡിജിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ഇത് എപ്പോഴും സംഭവിക്കുന്നതല്ല. നിലവില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഗോള റോഡിലും പരിസര പ്രദേശങ്ങളിലും വിവാഹ ഹാളുകളുണ്ട്. വിവാഹ സമയത്ത് അവര്‍ ഡിജെ ലൈറ്റുകള്‍ ഉപയോഗിക്കുന്നു. ഇത് പൈലറ്റുമാര്‍ക്ക് അസൗകര്യമുണ്ടാറുണ്ടെന്ന്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer