Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സാമൂഹികമാധ്യമ താരത്തെ വിവാഹം കഴിക്കണമെന്നാവശ്യം; വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് മർദനമേറ്റ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സാമൂഹികമാധ്യമ താരത്തെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് മർദനമേറ്റ് മരിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് ഗാസിപുർ സ്വദേശി അഭിനവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും അയൽവാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്റ്റഗ്രാമിൽ ആറുലക്ഷത്തിലേറെ അനുയായികളുള്ള ഡൽഹി സ്വദേശിനി നേഹ ബിഷ്ടിന്റെ കിഴക്കൻ ഡൽഹിയിലെ മധുവിഹാറിലുള്ള വീട്ടിലാണ് അഭിനവ് അതിക്രമിച്ചുകയറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ വീട്ടിലെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി. ഇതോടെ പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് അഭിനവിനെ മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ മുതുകിലും വലതുകാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അഭിനവ്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ നവംബർ 15-ന് മരിച്ചു.

നേഹയുടെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന അഭിനവിന് യുവതിയോട് കടുത്ത ആരാധനയും പ്രണയവും ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുൻപും ഇയാൾ നേഹയുടെ വീട്ടിലെത്തിയിരുന്നു. മറ്റൊരാളുമായി നേഹയുടെ വിവാഹം ഉറപ്പിച്ചതിലുള്ള നിരാശയാണ് വീണ്ടും വീട്ടിലെത്തി അതിക്രമം നടത്താൻ കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix