കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ
37-ാം വാർഡായ കല്ലായിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. കല്ലായിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയായ ശ്രീ വിനീഷ് വിദ്യാധരനാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. പരമാവധി വീടുകളും, കടകമ്പോളങ്ങളും കയറി പ്രചരണം ഇതിനോടകം നടത്തിയെന്നും, ജനങ്ങളിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തവണയും കോഴിക്കോട് കോർപ്പറേഷനിൽ ഇടത് മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.



