തൃശ്ശൂർ: ഇതരമതസ്ഥരുടെ ആരാധാനാലയം പൊളിച്ച് തന്നെ തങ്ങളുടെ ആരാധാനാലയം പണിയമെന്ന് വാശിപിടിക്കുന്ന കേന്ദ്ര ഭരണക്കൂടം അപരിഷ്കൃതർ ആണ് എന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കൊരട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്ക സമുദായത്തെ ക്ഷേത്രത്തിൻ്റെ അകത്തേക്ക് നടക്കാൻ, പൊതുവഴി നടക്കാൻ അനുവദിക്കാത്തവർക്കാണ് സനാതന ഹിന്ദുത്വവാദികൾ. പൊതുയോഗത്തിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
താളമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ബഹുജനങ്ങൾ പങ്കെടുത്ത പൊതു റാലി കിൻഫ്രാ പാർക്ക്, കൊരട്ടി മഞ്ഞളിക്കെട്ട് എന്നിവടങ്ങളിൽ നിന്ന് ആരംഭിച്ച് കൊരട്ടിയിൽ സമാപിച്ചു. ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി അഡ്വ കെ ആർ സുമേഷ്, ഇടതുമുന്നണി നേതാക്കളായ കെ.പി. തോമാസ്, കെ.എ. ജോജി, ഡെനിസ് കെ ആൻ്റണി, ജോർജ്ജ് ഐനിക്കൽ, ഡേവീസ് മാമ്പ്ര, എ.എ. ബിജു, കെ.കെ. രാജൻ, പി.സി. ബിജു എം.ജെ ബെന്നി എന്നിവർ പ്രസംഗിച്ചു. ജിസി പോൾ, ബാബു ജോസഫ്, ലിജോ ജോസ് ,കെ. സി ജയരാജ് കെ. എ ഷൈലജൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.



