കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമ നാഥു ഉദ്ഘാടനം ചെയ്തു. സി സുന്ദരൻ അധ്യക്ഷത വഹിച്ചു.
അബ്ദുൾ നാസർ മാസ്റ്റർ, കെ കെ സലിം, ഒ പ്രകാശൻ, ഒ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി സുന്ദരൻ ചെയർമാൻ, വി പി രവീന്ദ്രൻ കൺവീനർ, ഷാജി പുത്തലത്ത് ട്രഷറർ,കെ അഭിജേഷ്, അബ്ദുൽ നാസർ മാസ്റ്റർ,വി പി ഷാജ കുമാർ, പി മുഹമ്മദ്,ഇ കെ സുബ്രഹ്മണ്യൻ,രാജീവ് പെരുമൺപുറ,എം മോഹനൻ എന്നിവർ വൈസ് ചെയർമാൻ എന്നിങ്ങനെ തിരഞ്ഞെടുത്തു. ടി എം ബിന്ദു, കെ കെ സലിം, ഒ രവീന്ദ്രൻ, സി സുരേഷ് പ്രകാശൻ, എം എ ഗോപാലകൃഷ്ണൻ, എ പുരുഷോത്തമൻ, പി ആരീഷ് എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. വി പി രവീന്ദ്രൻ സ്വാഗതവും എം എ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു



