തൃശ്ശൂർ: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ വികസന വിരുദ്ധ അഴിമതി ഭരണത്തെ ചാലക്കുടിയുടെ മണ്ണില്‍ വേണ്ട എന്നുറപ്പിച്ച് ചാലക്കുടിയെ ചുവപ്പണിയിച്ച് ചാലക്കുടി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് റാലി. ആനമല ജംഗ്ഷനില്‍ നോര്‍ത്ത് ബസ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിച്ച റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ.പി കെ ബിജു ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അനില്‍ കദളിക്കാടന്‍ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കൗണ്‍സിലംഗം എം എം വര്‍ഗ്ഗീസ് സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം സി സി വിപിന്‍ ചന്ദ്രന്‍ ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജോസ് തെറ്റയില്‍, സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി സിപിഎം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ സിപിഐ ജില്ലാ കൗണ്‍സിലംഗം എ കെ ചന്ദ്രന്‍ ആര്‍ജെഡി മണ്ഡലം പ്രസിഡണ്ട് പോള്‍ പുല്ലന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി ജോണി തുടങ്ങിയവര്‍ സംസാരിച്ചു.









