കോഴിക്കോട്: അഞ്ചു വർഷത്തെ യുഡിഎഫ് ഭരണത്തിൽ വികസനം മുരടിച്ച രാമനാട്ടുകര നഗരസഭയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പൊതുജന അഭിപ്രായം തേടി തയ്യാറാക്കിയതാണ് ഈ പ്രകടന പത്രിക.എൽഡിഎഫ് ബേപ്പൂർ മണ്ഡലം കൺവീനർ ടി രാധാഗോപി പ്രകടന പത്രിക, സാമൂഹ്യ പ്രവർത്തകൻ ഡോ. പി മനോഹർ ലാലിന് നൽകി പ്രകാശനം ചെയ്തു.
വേലായുധൻ പന്തീരാങ്കാവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽഡിഎഫ് നേതാക്കളായ വാഴയിൽ ബാലകൃഷ്ണൻ, കെ പ്രകാശൻ, രാജേഷ് നെല്ലിക്കോട്, പി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. രാമനാട്ടുകര നഗരസഭയുടെ സമഗ്ര വികസനത്തിൽ ഊന്നിയുള്ള പദ്ധതികളാണ് പ്രകടന പത്രികയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.






