കോഴിക്കോട്: പ്രാദേശിക തലത്തിൽ ജനപക്ഷ വികസനം ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എൽഡിഎഫ് അധികാരത്തിൽ എത്തണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കടലുണ്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷൻ സ്ഥാനാർഥി അഞ്ജിത ഷനൂബ്, കടലുണ്ടി പഞ്ചായത്തിലുൾപ്പെടുന്ന കോഴിക്കോട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ കെ. ജയപ്രകാശ്, നിഷ പനയംമാത്തിൽ, പി. റസിയാബി, നാസർ ചെമ്മട്ട്, വി.എസ്. അജിത, കെ. ഗീത എന്നിവരുടെ വിജയത്തിനായി നടന്ന യോഗങ്ങളിലും, കടലുണ്ടി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്ഥാനാർഥികളായ ഇ. വിജിത, കെ.വി. സൈനബ, ടി. ഷൈനി, പ്രിൻസി, ടി.പി. അനിൽകുമാർ, പ്രവീണ കോട്ടയിൽ, മുരളി മുണ്ടേങ്ങാട്ട്, കുന്നത്ത് പ്രദീപ്, പി. പ്രദീപ് കുമാർ, സ്മിത ഗണേശ്, കെ. ഷെരീഫ, ഉഷ പുള്ളിശേരി എന്നിവരുടെ കുടുംബയോഗങ്ങളിലും മന്ത്രി റിയാസ് പങ്കെടുത്തു.
എൽഡിഎഫ് ബേപ്പൂർ മണ്ഡലം കൺവീനർ ടി. രാധാഗോപി, നേതാക്കളായ ബാദുഷ കടലുണ്ടി, ബൈജു ചന്ദ്രൻ, ടി.കെ. ശൈഖ്, കെ.സി. ഇസ്മായിൽ, ഒ. ദാമോദരൻ എന്നിവരും വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ സംസാരിച്ചു. പ്രാദേശിക സർക്കാരുകൾ മുഖേന വികസനം സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാൻ എൽഡിഎഫിന് മാത്രമേ സാധിക്കൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.




