മലപ്പുറം: എൽഡിഎഫ് താനാളൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടന്നു. താനാളൂരിൽ നടന്ന പരിപാടി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം താനാളൂർ ലോക്കൽ സെക്രട്ടറി നെച്ചിയേങ്ങൽ മുനീർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ സ്ഥാനാർത്ഥി പ്രഖ്യാനം നടത്തി. പ്രകടനപത്രിക നിർദ്ദേശപ്പെട്ടി എൻസിപി എസ് സംസ്ഥാന സെക്രട്ടറി ടി എൻ ശിവശങ്കരൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലികയ്ക്ക് കൈമാറി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ, ഏരിയ സെക്രട്ടറി പി അബ്ദുസമദ്, പി വി കൃഷ്ണൻ, രാജ് കെ ചാക്കോ, റഫീഖ് മീനടത്തൂർ, മൊയ്തീൻകുട്ടി ഹാജി, എം സെയ്തലവി, അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. പി സതീശൻ സ്വാഗതവും പി പി ബഷീർ നന്ദിയും പറഞ്ഞു.
മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1) മൂലക്കൽ – പി കെ മധു, 2) ദേവധാർ – ബിജുല, 3) പുത്തൻതെരു- സി മുഹമ്മദ് ഷാഫി, 4) പാണ്ടിയാട്ട് – പി ടി മനാഫ്, 5) പരേങ്ങത്ത് -ഫൈസൽ ഞാറക്കടവത്ത്, 6) തറയിൽ – മൂത്താട്ട് കദീജ, 7) തീണ്ടാപ്പാറ – എടമരത്ത് സമീറ, 8) പകര നോർത്ത് – കളത്തിൽ ബഷീർ, 9) തവളാംകുന്ന് -മുല്ലശ്ശേരി ഷെരീഫ,10) അരീക്കാട് -നെച്ചിയേങ്ങൽ മുജീബ് ഹാജി, 11) അരീക്കാട് നിരപ്പ് – മേലേതിൽ ഫൗസിയ, 12) പകര സൗത്ത്-എം പി അനീഷ്,13) മീനടത്തൂർ ഈസ്റ്റ് – വടക്കിനിയേടത്ത് ഹാരിസ്, 14) മീനടത്തൂർ – സമീർ തുറുവായിൽ, 15) മൂച്ചിക്കൽ -സി ജിനീഷ്, 16) വലിയപാടം -അസൈനാർ നെച്ചപറമ്പിൽ, 17) താനാളൂർ – മുബഷിറ വെള്ളിയത്ത്, 18) വട്ടത്താണി -തട്ടാട്ട് ഉഷ, 19) കമ്പനിപ്പടി – നസ്റി തേവർകളത്തിൽ, 20) പുത്തുകുളങ്ങര – ഷീബ ചാത്തങ്ങാട്ടിൽ, 21) പട്ടരുപറമ്പ് – പുഷ്പ വാലിയത്ത്, 22) കുണ്ടുങ്ങൽ സൗത്ത് – തസ്ലിയ മണ്ണാന്തറ, 23) കുണ്ടുങ്ങൽ- കാദർകുട്ടി വിശാരത്ത്, 24) കേരളധീശ്വരപുരം – സുജ എടപ്പയിൽ എന്നിവരാണ്.



