കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ നേട്ടം എൽ.ഡി.എഫ് കൊയ്യുമെന്നും കോട്ടയം ജില്ലയിലെ മേൽക്കൈ തുടർന്നും നിലനിർത്തുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും എം.പി.യുമായ ജോസ്.കെ. മാണി പറഞ്ഞു.
പാലായിൽ നഗരസഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് എതിരെ സ്ഥാനാർത്ഥികളെ നിർത്താൻ പോലും യു.ഡി.എഫിന് കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമർശിച്ചു. നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, വരാനിരിക്കുന്ന വാർഡ് കൺവെൻഷനുകൾക്ക് രൂപം നൽകുകയും സ്ഥാനാർത്ഥികളുടെ ഭവന സന്ദർശന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.






