റിയാദ്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരണപ്പെട്ടിരുന്നു.






